ആലപ്പുഴ: കെ.എസ്.എസ്.പി.യു ആര്യാട് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. ആര്യാട് പെൻഷൻ ഭവനിൽ നടന്ന ചടങ്ങ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.ജി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ, എസ്.സന്തോഷ്കുമാർ, വി.എസ്.ചന്ദ്രശേഖരൻ, ആർ.ലക്ഷ്മണൻ, കെ.ജി.വിശ്വപ്പൻ, വി.എം.ജയമോഹനൻ, എസ്.രവീന്ദ്രൻ, ടി.സുശീല എന്നിവർ സംസാരിച്ചു. പി.കെ.മേദിനി, ആര്യാട് രാജപ്പൻ, മണ്ണഞ്ചേസരി ദാസൻ, കെ.പി.ഹരിദാസ്, ടിഎൻ.ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരെ ആദരിച്ചു.