tur
തുറവൂർ മഹാക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നടത്തിയ ശുചീകരണ യജ്ഞം ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്യുന്നു

തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് മുന്നോടിയായി ഗാന്ധിജയന്തി ദിനത്തിൽ ക്ഷേത്രാങ്കണവും പരിസരവും ശുചീകരിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹകരണത്തോടെ നടന്ന ശുചീകരണയജ്ഞം ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ആർ. ബിജു, ഉപദേശകസമിതി പ്രസിഡന്റ് കെ. ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ് പി.എസ്. സുനിൽകുമാർ, സെക്രട്ടറി ആർ. രമേശൻ, വാർഡ് അംഗം ശശികല സഞ്ജു എന്നിവർ നേതൃത്വം നൽകി