 
ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ശുചീകരണ വാരത്തിന് തുടക്കം കുറിച്ചു. പ്രസിഡൻറ് മഞ്ജു കൈപ്പള്ളിയുടെ നേതൃത്വത്തിൽ ക്ലബ്ബംഗങ്ങൾ ഗാന്ധിയുടെ ചിത്രത്തിൽ ഹാരപ്പണം നടത്തിയ ശേഷം ക്ലബ്ബ് പരിസരം വൃത്തിയാക്കി. ഹരിപ്പാട് സിവിൽ സ്റ്റേഷന് മുന്നിൽ ഹരിപ്പാട് റോട്ടറി ക്ലബ് സംഘടിപ്പിച്ച പൊതുയോഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മഞ്ജു കൈപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് റെജി ജോൺ സ്വാഗതം പറഞ്ഞു. തഹസിൽദാർ പി.എ. സജീവ് കുമാർ ശുചീകരണ വാര കർമ്മ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഹരിപ്പാട് റോട്ടറി ക്ലബ്ബ് റോട്ടറി പൊലീസ് എൻഗേജ്മെന്റ് പ്രോജക്ടിലൂടെ ഈ വർഷം നടത്താനിരിക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഹരിപ്പാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാം കുമാർ ഉദ്ഘാടനം ചെയ്തു. ബീന ജയപ്രകാശ്, ദേവദാസ്, പ്രൊഫ. ശബരിനാഥ്, മോഹൻ, ജയപ്രകാശ്, അയ്യപ്പൻ കൈപ്പള്ളിൽ, ഉണ്ണികൃഷ്ണൻ മൂസത് എന്നിവർ സംസാരിച്ചു.