അരൂർ: എഴുപുന്ന സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 153-ാമത് ജന്മദിനം ആഘോഷിച്ചു. പുഷ്പാർച്ചന, അനുസ്മരണം, മധുര പലഹാര വിതരണം, ശുചീകരണ പ്രവർത്തനം എന്നിവ നടത്തി. ബാങ്ക് പ്രസിഡന്റ് പി. പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർമാരായ എൻ.ജെ. ആന്റപ്പൻ, വി.എം. ജയപ്രകാശ്, അനിൽ കുഴിവേലി, എ.കെ. വേലായുധൻ, ജോസഫ് ആന്റണി, ബാങ്ക് സെക്രട്ടറി ബെന്നി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.