telephone-post
മാന്നാർ പരുമലക്കടവിൽ അപകടഭീഷണിയായ ടെലിഫോൺ പോസ്റ്റ്

മാന്നാർ: തിരക്കേറിയ മാന്നാർ പരുമലക്കടവിൽ ഏതു നിമിഷവും നിലംപതിക്കാവുന്ന നിലയിലുള്ള ടെലിഫോൺ പോസ്റ്റ് നാട്ടുകാരെ ഭീതിയിലാക്കുന്നു. തിരുവല്ല -മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ പരുമലക്കടവിന് വടക്കുവശത്തായി തിരുവല്ല ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനു സമീപമാണ് ഈ പോസ്റ്റ്.

വാഹനമിടിച്ചതിനെ തുടർന്ന് ചരിഞ്ഞ് നിൽക്കുന്ന പോസ്റ്റിലെ ലൈനുകൾ ഉപയോഗശൂന്യമായ നിലയിലാണ്. ചുവട്ടിലെ മണ്ണ് നീക്കം ചെയ്ത നിലയിലുമാണ്. കടപ്ര മഠം റോഡിൽ നിന്നു പരുമലക്കടവിലേക്ക് തിരിയുന്ന ഭാഗത്തേക്ക് ചരിഞ്ഞ് നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ തട്ടി അപകടങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. ദിവസേന നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന പ്രധാന പാതയോരത്ത് അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ടെലിഫോൺ പോസ്റ്റ് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം