കുട്ടനാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാചരണ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസ് ജോളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി കെ. സോമനാഥപിള്ള നിർവഹിച്ചു. അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എസ്. അരവിന്ദൻ, ട്രഷറർ ടി.എസ്. മനു, ട്രഷറർ ടി.എസ്. പ്രദീപ്കുമാർ, യൂണിറ്റ് സെക്രട്ടറിമാരായ ജോസഫ് മാത്യു, പി.ജെ. ജെയിംസ്, കെ. ഉത്തമൻ, വി. നാരായണമേനോൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ ഡി. തോമസ്, പി.കെ. ഗോപിനാഥ്, റോസമ്മ, പി.കെ. രാജമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു