l
കേരള പ്രവാസി ലീഗ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൈകതം 22 പ്രതിനിധി സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ എം നസീർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കേരള പ്രവാസി ലീഗ് ജില്ലാ കമ്മറ്റിയുടെ പ്രതിനിധി സംഗമം ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷുഹൈബ് അബ്ദുള്ള കോയ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് പ്രവാസികളുടെ ഡാറ്റാ ബാങ്ക് രൂപികരിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂർ പറഞ്ഞു. ഒ.ബഷീർകുട്ടി, കമാൽ എം.മാക്കിയിൽ,എ.എ.റസാഖ്, പൂക്കുഞ്ഞ് കോട്ടപ്പുറം, ഉമയനല്ലൂർ ഷിഹാബുദ്ദീൻ, മുഹമ്മദ്, നൗഷാദ് അരൂർ, സുബൈർ ഹരിപ്പാട്, അമീർ, അബ്ദുൾ റഹിം, അബ്ദുൾ സലാം, ഹനീഫ കോയ, അഷറഫ് തൈപ്പറമ്പിൽ, ഫസൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് അൽ ഫൗസ് സ്വാഗതവും ട്രഷറർ സക്കീർ അരൂർ നന്ദിയും പറഞ്ഞു