മാന്നാർ: കുട്ടമ്പേരൂർ യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ദ്വിദിന ക്യാമ്പയിൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 'ശുചിത്വം സുന്ദരം' പദ്ധതിയിലൂടെ കുളഞ്ഞിക്കാരാഴ്മ കുടുംബക്ഷേമ ഉപകേന്ദ്രം ശുചീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്ടി.വി രത്നകുമാരി നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് അഭിരാജ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് മണ്ണാരേത്ത്, ശിവപ്രസാദ്, ക്ലബ് സെക്രട്ടറി അഭിരാമി എന്നിവർ സംസാരിച്ചു. ജിഷ്ണു സ്വാഗതവും ആശാവർക്കർ സുമ നന്ദിയും പറഞ്ഞു. ആശാവർക്കർമാരായ മീനു, സുമിത്ര, പുഷ്പ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വൈപ്പിൻചേരി റോഡ് ശുചീകരണവും നടത്തി.