മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ പന്ത്രണ്ടാം വാർഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വയോജന ദിനവും ഗാന്ധിജയന്തിയും ആചരിച്ചു. കുട്ടമ്പേരൂർ ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. ഗീത പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. രതി.ആർ, ഉഷ, രമാദേവി, രാധ പാട്ടത്തിൽ, ഭാഗ്യലക്ഷ്മി , ഗീതാ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.