മാവേലിക്കര: പുന്നമൂട് മാർ പക്കോമിയോസ് നഗറിൽ വച്ച് നടത്തപ്പെടുന്ന ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റ 84ാമത് രാജ്യാന്തര സമ്മേളനത്തിന് മുന്നോടിയായി ദീപശിഖാ പ്രയാണവും പതാക ഘോഷയാത്രയും നടത്തി. മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഷിജി കോശി അദ്ധ്യക്ഷനായി. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.അജി.കെ.തോമസ്, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, ഫാ.എബി ഫിലിപ്പ്, ഫാ.കോശി മാത്യു, ഫാ.പ്രവീൺ മാത്യൂസ്, ഫാ.ഡി.ഗീവർഗീസ്, ഫാ.ജോയിസ്.വി.ജോയി, ഫാ.ഷിജോ, ഫാ.കെ.എം.വർഗീസ്, ഫാ.മാത്യൂ വി തോമസ്, ഫാ.ടോണി, ഫാ.മനോജ് മാത്യൂ, ഫാ.ജെസ്റ്റിൻ അനിയൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സൈമൺ കെ വർഗീസ്, അഡ്വ.ബിജു വർഗീസ്, ഭഭ്രാസന കൗൺസിൽ അംഗങ്ങളായ ബിനു ശാമുവേൽ,ടി.കെ മത്തായി, കത്തീഡ്രൽ ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി അനി വർഗീസ്, യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.അജി ഗീവർഗീസ്, സെക്രട്ടറി എബിൻ ബേബി, ട്രഷറർ നിബിൻ ബാബു നല്ലവീട്ടിൽ, എബി എബ്രഹാം, മനു തമ്പാൻ തുടങ്ങിയവർ സംസാരിച്ചു.