മാവേലിക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസിലെ പ്രതികളുടെ സി.പി.എം ബന്ധം അന്വേഷിക്കണമെന്ന് കോൺഗ്രസ്‌ മേഖലാ യോഗം ആവശ്യപ്പെട്ടു.
കേസിലെ ഒന്നും രണ്ടും പ്രതികൾ സി.പി.എമ്മിന്റെ ഭാരവാഹികളാണ്. സി.പി.എം ഉന്നതരുടെ സഹായമില്ലാതെ ഇത്രയും വലിയൊരു തട്ടിപ്പ് ആസൂത്രണം ചെയ്യുവാൻ പ്രതികൾക്ക് കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ. മുരളീധരൻ അദ്ധ്യക്ഷനായി. കല്ലുമല രാജൻ, ജനറൽ സെക്രട്ടറിമാരായ ജോൺ കെ.മാത്യു, അലക്സ്‌ മാത്യു, കെ.എൽ.മോഹൻലാൽ, ലളിത രവീന്ദ്രനാഥ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനി വർഗീസ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ.ഗോപൻ, ഡി.സി.സി അംഗം കണ്ടിയൂർ അജിത്‌, സജീവ് പ്രായിക്കര തുടങ്ങിയവർ സംസാരിച്ചു.