
ചേർത്തല: തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് കണ്ണങ്കര കവലയ്ക്ക് സമീപത്തെ പെരുംകുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരയ്ക്കൽ ജീവന്റെ മകൻ ജിഷ്ണുവാണ് (17) മരിച്ചത്.
ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. പുത്തനങ്ങാടിയിലെ അമ്മ വീട്ടിലെത്തിയ ജിഷ്ണു ഒരു കിലോമീറ്ററോളം അകലെയുള്ള കുളത്തിലാണ് അപകടത്തിൽപ്പെട്ടത്. മുങ്ങിത്താഴ്ന്ന ജിഷ്ണുവിനെ പരിസരവാസികളും മറ്റും ചേർന്ന് കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചേർത്തല
ശ്രീനാരായണ ഗുരു കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് ബിരുദ വിദ്യാർത്ഥിയാണ്.അമ്മ: ജീവ. സഹോദരൻ: ജിതിൻ.