മാവേലിക്കര: സുഹൃത്തുക്കളോടൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തട്ടാരമ്പലം മറ്റം വടക്ക് ഹരിഹര മന്ദിരത്തിൽ രാധാകൃഷ്ണൻ, മിനി ദമ്പതികളുടെ മകൻ ഹരികൃഷ്ണനെയാണ് (28) കാണാതായത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. മറ്റം വടക്ക് കീച്ചേരിൽ കടവിലാണ് അപകടം ഉണ്ടായത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്ന് തുടരും.