ആലപ്പുഴ : റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്ന അക്ഷര കരുതൽ പാദ്ധതിക്ക് തുടക്കം കുറിച്ചു. യോഗത്തിൽ ക്ലബ് പ്രസിഡന്റ് കേണൽ സി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പ്രദീപ് കൂട്ടാല, ഫിലിപ്പോസ് തത്തംപള്ളി, രമ രവീന്ദ്രമേനോൻ, കെ.കെ.സനൽകുമാർ, പി.എസ്. മധു, കെ.കെ.സുന്ദരേശപണിക്കർ, കേണൽ പ്രകാശൻ, പി.ശശി, വി.ജെ.റോയ് തുടങ്ങിയവർ സംസാരിച്ചു.