ചേർത്തല:പള്ളിപ്പുറം വടക്കുംകര ഭദ്റവിലാസം ദേവീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം തുടങ്ങി.എല്ലാ ദിവസവും രാത്രി 7ന് സംഗീതസദസ്.നവരാത്രി ഉത്സവത്തിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും എഴുത്തിനിരുത്തിനായുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്രയോഗം പ്രസിഡന്റ് കെ.ബി.ബിനീഷ്,സെക്രട്ടറി കെ.കെ.ഉത്തമൻ, ട്രഷറർ സി.ജി.ഭാർഗവൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 4ന് വൈകിട്ട് 7ന് നീനാ കിഷോറും സംഘവും അവതരിപ്പിക്കുന്ന സംഗീതസദസ്,രാത്രി 8.30ന് പള്ളിപ്പുറം രാജേഷിന്റെ ഭക്തിഗാനസുധ.5ന് രാവിലെ 6.30ന് പൂജയെടുപ്പ് തുടർന്ന സംഗീതസംവിധായകൻ വിദ്യാധരൻമാഷ് കുരുന്നുകളെ ആദ്യക്ഷരം കുറിക്കും.ക്ഷേത്രം ശാന്തി അഭിലാഷ് കാർമ്മികത്വം വഹിക്കും.8ന് രാജാറാമും സംഘവും അവതരിപ്പിക്കുന്ന സംഗീത സദസ്. തുടർന്ന് സംഗീതാർച്ചന.