ചേർത്തല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ചേർത്തല ശ്രീനാരായണ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിവിധ
യൂണിറ്റുകൾ സേവന ദിനമായി ആചരിച്ചു.സ്‌കൂൾ അങ്കണത്തിൽ ഒത്തുചേർന്ന് എൻ.സി.സി, എൻ.എസ്.എസ് ,
സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് അംഗങ്ങൾ മാരാരിക്കുളം ബീച്ചിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് കടപ്പുറം ശുചീകരിച്ചു.ഒരു മണിക്കൂറോളം നീണ്ടുനിന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ യു.ജയനോടൊപ്പം എൻ.സി. സി ഓഫീസർ ക്യാപ്റ്റൻ ഷൈമ കുട്ടപ്പൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.രാഖി,ഗൈഡ് ക്യാപ്റ്റൻ ജി.അജി,ദീപ
മാധവൻ,സ്‌കൗട്ട് മാസ്റ്റർ കെ.എം.ജയ് മോൻ,സീനിയർ ജി.സി.ഐ ടി.രമ,സുബൈദാർ താരാചന്ദ്,ഹവിൽദാർ പ്രദീപ്
കുമാർ,മനീഷ് പാണ്ഡെ എന്നിവർ പങ്കെടുത്തു.