 
ചേർത്തല:സംഗീതം,സാഹിത്യം,കല, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ ശ്രദ്ധേയ പ്രവർത്തനങ്ങളുമായി മുന്നേറുന്ന വിപഞ്ചിക രജത ജൂബിലി നിറവിൽ . സംഗീതം,സാഹിത്യം,ചിത്രകല,യോഗ,പ്രകൃതി ജീവനം,ചിരിയോഗ,നാട്ടറിവ്,പ്രകൃതി കൃഷി,സത്സംഗം,കുട്ടികളുടെ കലാപരിശീലനം എന്നീ മേഖകളിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ,വിദ്യാലയങ്ങളിൽ വിപഞ്ചികയുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു വരുന്നു .25 വർഷം മുമ്പ് നാട്ടിലെ സംഗീത ആസ്വാദകരേയും ഗായകരേയും കൈകോർത്തു സംഗീതസദസുകളും ആസ്വാദന ക്ലാസുകളും നടത്തിയാണ് വിപഞ്ചിക സംഗീത സഭയുടെ പ്രവർത്തനം ആരംഭിച്ചു. പാട്ടുകുളങ്ങര ദേവീക്ഷേത്രത്തിൽ ആദ്യമായി നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചു. തുറവൂർ പാട്ടുകുളങ്ങര കേന്ദ്രീകരിച്ചാണ് വിപഞ്ചികയുടെ പ്രവർത്തനങ്ങൾ. ദിവസവും രാവിലെ 6.30ന് സൗജന്യമായാണ് ചിരിയോഗ,യോഗ,ധ്യാനക്ലാസുകൾ. ഗാന്ധി ജയന്തി ദിനത്തിൽ വിപഞ്ചിക ഹാളിൽ ഔഷധ സസ്യങ്ങൾ നൽകി ഔഷധ ഭവനം പദ്ധതി തുടങ്ങി.കുത്തിയതോട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഔഷധ സസ്യങ്ങൾ നൽകി നാട്ടറിവ് പകർന്ന് ഔഷധ ഗ്രാമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.26 ന് ആരംഭിച്ച നവരാത്രി ആരാധനയുടെ സാഗമായി ഇന്ന് രാവിലെ 9ന് നവരാത്രി സംഗീതോത്സവവും,5ന് രാവിലെ വിദ്യാരംഭവും നടക്കും.തുറവൂർ പ്രഭാകരൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. വി.വിജയനാഥ് അദ്ധ്യക്ഷത വഹിക്കും.