marriage-day
പ്ലാസ്റ്റിക്കിനും ലഹരിക്കും എതിരെ പ്രതിജ്ഞയെടുക്കുന്ന നവദമ്പതികൾ

പൂച്ചാക്കൽ: വിവാഹദിനത്തിൽ പ്ലാസ്റ്റിക്കിനും ലഹരിക്കും എതിരെ പ്രതിജ്ഞയെടുത്ത് ദമ്പതികൾ മാതൃകയായി. കഴിഞ്ഞ ദിവസം വിവാഹിതരായ, അരൂക്കുറ്റി വടുതല നദുവത്ത് നഗർ കുണ്ടയിൽ വീട്ടിൽ മുഹമ്മദ് കുട്ടിയുടെയും ജമീലയുടെ മകൻ മുഹമ്മദ് ഫാരിസും പൂച്ചാക്കൽ അബ്ദുൽ സലാമിന്റെയും സബീദയുടെയും മകൾ നസ്റിനുമാണ് വടുതല ജംഗ്ഷനിൽ നടന്ന ലഹരി വിമുക്ത ഗ്രാമം ചടങ്ങിൽ പങ്കെടുത്തത്. ഫാരിസ് അരൂക്കുറ്റി ക്രിക്കറ്റ് ക്ലബ് ഭാരവാഹിയാണ്. മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് പ്രസിഡന്റ് സി.കെ.നസീർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു .ക്ലബ് രക്ഷാധികാരി പി.എം.സുബൈർ , വി.എ. ഷമീർ , ഡി.സുജിത്ത് അബദുൽ ജലീൽ, കോ- ഓർഡിനേറ്റർ പി.എസ്. ഷെമീർ തുടങ്ങിയവർ നേതൃത്വം നൽകി.