മാന്നാർ : രാഷ്ട്രീയ സ്വയം സേവക സംഘം മാന്നാർ ഖണ്ടിന്റെ "അമൃത വൈഭവ് 2022 ' വിജയദശമി മഹോത്സവം നാളെ വൈകിട്ട് 5ന് നായർ സമാജം സ്കൂളിന് സമീപമുള്ള അനു .പി.എസ് നഗറിൽ നടക്കും. വൈകിട്ട് 3ന് പരുമല ദേവസ്വം ബോർഡ് പമ്പ കോളജിന് മുൻവശംത്ത് നിന്ന് ആരംഭിക്കുന്ന പഥ സഞ്ചലനം തൃക്കുരട്ടി മഹാദേവർ ക്ഷേത്ര ജംഗ്ഷൻ വഴി മാന്നാർ ബസ് സ്റ്റാൻഡിൽ എത്തി തിരികെ അനു.പി.എസ് നഗറിൽ സമാപിക്കും. തുടർന്ന് കേണൽ സി.ശിവരാമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും. പൊതു ചടങ്ങിൽ ഹിന്ദു ഐക്യ വേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി വി.സുശികുമാർ മുഖ്യപ്രഭാഷണം നടത്തുമെന്ന് ഖണ്ഡ് സംഘ് ചാലക് എം.എൻ ശശിധരൻ അറിയിച്ചു.