അമ്പലപ്പുഴ: കോ- ഓപ്പറേറ്റീവ് അക്കാദമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ .എം. ടി) യിൽ 2022 - 24 വർഷത്തേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 6ന് രാവിലെ 10 ന് നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്ക് ഉള്ളവർക്കും കെ. മാറ്റ് ഉള്ളവർക്കും ഇല്ലാത്തവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0477 2267602, 8590599431, 9847961842,8301890068.