ആലപ്പുഴ: വളർത്തുമൃഗങ്ങളുടെ ലൈസൻസിന്റെ ഫീസ് വർദ്ധനവ് പുനപരിശോധിക്കണമെന്ന് വെനീസ് വളർത്തുമൃഗ പരിപാലക സംഘം പ്രസിഡന്റ് പീറ്ററും സെക്രട്ടറി ശ്രീജിത്തും ആവശ്യപ്പെട്ടു. കൊവിഡ് കാലത്തിനു ശേഷം വളർത്തുമൃഗങ്ങളുടെ വിൽപ്പനയിൽ ബാധിച്ച സാമ്പത്തിക നഷ്ടങ്ങൾക്കിടെയാണ് ഫീസ് വർദ്ധനവെന്നാണ് സംഘം ആരോപിക്കുന്നത്.