അമ്പലപ്പുഴ : ലഹരി ഗുളികകളുമായി ബൈക്കിൽ സഞ്ചരിച്ച രണ്ടംഗസംഘത്തെ എക്സൈസ് പിടികൂടി.
അറവുകാട് സ്വദേശികളായ വിഷ്ണു (27), അനന്തകൃഷ്ണൻ (27) എന്നിവരെയാണ് വണ്ടാനം ആശുപത്രി ജംഗ്ഷനിൽ നിന്ന് എക്സൈസ് റേഞ്ച് ഇൻസ്പക്ടർ സതീഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. മുൻപും മയക്കുമരുന്നു കേസുകളിൽ ഇവർ അറസ്റ്റിലായിട്ടുണ്ട്. റമീഷ്, ഷെഫീക്, മധു, മണിലാൽ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.