ചാരുംമൂട് : നൂറനാട് - പടനിലം പരബ്രഹ്മ ക്ഷേത്രത്തിൽ 28-ാം ഓണ മഹോത്സവം 5 ന് നടക്കും. രാവിലെ 5 ന് ഹരിനാമകീർത്തനം, ഗണപതിഹവനം, ധാര, 6.30 ന് സോപാന സംഗീതം, 8 ന് വിദ്യാരംഭം, സംഗീതാർച്ചന, 8.30 ന് ഭാഗവത പാരായണം, വൈകിട്ട് 5 ന് വർണ ശമ്പളമായ കെട്ടുകാഴ്ചകളുടെയും കലാരൂപങ്ങളുടെയും ഘോഷയാത്രകൾ. 6.30 ന് ദീപാരാധന, 7 ന് ഗ്രാന്റ് വിതരണം, രാത്രി 8 ന് നാടകം . ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ, സെക്രട്ടറി ജി.ഗോപൻ ഭാരവാഹികളായ എസ്.കൃഷ്ണൻ കുട്ടി നായർ, ജി .ഗോഗുൽ പടനിലം, എൻ. ഭദ്രൻ എന്നിവർ അറിയിച്ചു.