മാന്നാർ: കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ ഉടനീളം പ്രവർത്തകർക്ക് വ്യക്തിഗത അപകട ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം മാന്നാർ പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ നിർവാഹ സമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്തു . മുതിർന്ന കോൺഗ്രസ് നേതാവ് ഉണ്ണികൃഷ്ണൻ നായരുടെ ശതാഭിഷേകത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സതീഷ് ശാന്തിനിവാസാണ് പദ്ധതിയ്ക്ക് രൂപം നൽകിയത്. വാർഡ് പ്രസിഡന്റ് ശ്യാമപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഹരി കുട്ടമ്പേരൂർ, സണ്ണി കോവിലകം, തോമസ് ചാക്കോ, സതീഷ് ശാന്തിനിവാസ്, അജിത് പഴവൂർ, ടി.എസ് ഷഫീഖ്, ടി.കെ ഷാജഹാൻ, അനിൽ മാന്തറ, കോശി മാന്നാർ, മത്തായി, ശമുവേൽ, അമ്പാടി തുടങ്ങിയവർ സംസാരിച്ചു.