photo
ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ നാഗംകുളങ്ങര കോൺഗ്രസ് ഓഫീസിന് മുന്നിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: മഹാത്മാ ഗാന്ധിയുടെ 153-ാമത് ജന്മവാർഷികം വയലാർ ബ്ലോക്കിലെ എല്ലാ മണ്ഡലം കമ്മ​റ്റികളുടെയും ബൂത്ത് സി.യു.സി കമ്മ​റ്റികളുടെയും നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ നാഗംകുളങ്ങര കോൺഗ്രസ് ഓഫീസിന് മുന്നിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് മധുരവിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ബ്ലോക്ക് സെക്രട്ടറി എ.പി.ലാലൻ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മധു വാവക്കാട്, ബ്ലോക്ക് ഭാരവാഹികളായ ടി.എസ്.ബാഹുലേയൻ,രാമനാഥൻ,എൻ.ഒ.ഔസേഫ്,കെ.പുരുഷൻ, സോമനാഥൻ,എ.സി. മാത്യു,ജയിംസ് തുരുത്തേൽ,ജെസിൻ പനക്കൽ,എൻ.ജി.കാർത്തികേയൻ,വി.ജി. ജയചന്ദ്രൻ,പി.വിനോദ്,ഷംസുദീൻ,ഷാനിസ് എന്നിവർ പങ്കെടുത്തു.