കുട്ടനാട് : മിത്രക്കരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും മെരിറ്റ് ഈവനിംഗും നടത്തി. മികച്ച ഗ്രമപഞ്ചായത്ത് സെക്രട്ടറിക്കുളള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ലഭിച്ച ബിനു ഗോപാലനെ ആദരിച്ചു. പബ്ലിക് ലൈബ്രറി പ്രസിഡന്റ് വി.എൻ.വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാള വിഭാഗം മേധാവി ജോസഫ് സ്‌കറിയ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദൃാർത്ഥികളെ രാമങ്കരി സി.ഐ രവി സന്തോഷ് ക്യാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു. മുട്ടാർ ഗ്രമപഞ്ചായത്ത് അംഗം റിനേഷ് ബാബു,പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജി.സുഭാഷ്,ലൈബ്രറി ഭരണ സമി​തി അംഗങ്ങളായ എസ്. വിവേകാനന്ദൻ,സി.ആർ.ഉണ്ണികൃഷ്ണൻ,മുട്ടാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എം.കെ.ജോസഫ്, മണിമല സെന്റ് ജോർജ് ഹൈസ് സ്‌കൂൾ പ്രധാന അദ്ധ്യാപകൻ എം.കെ.തോമസ്,എ.ജി.സുഭാഷ് തുടങ്ങിയവർ സംസാരി​ച്ചു..ലൈബ്രറി സെക്രട്ടറി കെ.കെ. കൃഷ്ണൻകുട്ടി സ്വാഗതവും ലൈബ്രേറിയൻ കെ.ജി.ഷിബു നന്ദി​യും പറഞ്ഞു.