മാവേലിക്കര : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവ്വകക്ഷി യോഗവും നടത്തി. ചെട്ടികുളങ്ങര തെക്ക് പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച മൗന ജാഥ തട്ടക്കാട്ടുപടി എത്തി തിരികെ വ്യാപാര ഭവനിൽ സമാപിച്ചു. തുടർന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കന്നിമേൽ നാരായണൻ അധ്യക്ഷനായി. സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, സി.പി.ഐ ചെട്ടികുളങ്ങര പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പ്രദീപ്‌, കോൺഗ്രസ് ചെട്ടികുളങ്ങര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബെന്നി ജോർജ്, ബി.ജെ.പി ചെട്ടികുളങ്ങര പടിഞ്ഞാറ് മേഖലാ വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉണ്ണിത്താൻ, മേഖല ജനറൽ സെക്രട്ടറി ആർ.രാജേഷ് എന്നിവർ സംസാരിച്ചു.