പൂച്ചാക്കൽ : സെവൻസ് ഗോൾഡ് ആൻഡ് ഡയ്മണ്ട്സ് കാരുണ്യം - 2022 വിവിധ പരിപാടികളോടെനടന്നു. കൊച്ചി കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ അദ്ധ്യക്ഷനായി. പള്ളൂരുത്തി സെറ്റിൽമെന്റിലെ വയോധികർക്കുള്ള സഹായങ്ങൾ വിതരണം ചെയ്തു. ഓണത്തിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ നറുക്കെടുപ്പ് സെവൻസ് ഷെമീർ നിർവ്വഹിച്ചു. എം.എം. സലീം, ജെബിന ഷിഹാബ്, ഷാനവാസ്, സലിം, ഉണ്ണി, സുധീഷ്, കെ.എസ്.ഷാജി,ജസീറ, ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ പി.എം.സുബൈർ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ്ബ് ഭാരവാഹികളായ സലീം എം.എം, സലാം, സെവൻസ് പാർട്ട്ണർമാരായ ഷെമീർ എൻ.എം, ജെബിന ഷിഹാബ്, മാനേജർമാരായ ഷാനവാസ് ,ഉണ്ണി,ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ സുബൈർ അരൂക്കുറ്റി,സുധീഷ് കുമാർ, ഷിബിൻ, കെ എസ് ഷാജി, ജസീറ എന്നിവർ പങ്കെടുത്തു.
ക്യാപ്ഷൻ
സെവൻസ് ഗോൾഡ് ആൻഡ് ഡയ്മണ്ട്സ് കാരുണ്യം - 2022 കൊച്ചി കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു