 
മാവേലിക്കര: സി.പി.എം മവേലിക്കര ടൗൺ വടക്ക് ലോക്കൽ കമ്മറ്റി നടത്തിയ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളത്തിൽ അഡ്വ.പി.വി സന്തോഷകുമാർ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.തുളസീദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എരിയാ സെക്രട്ടേറിയറ്റ് അംഗം ജി.അജയകുമാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി ബിനു.കെ അല്ക്ക്സ്, ജനതാദൾ സംസ്ഥാന സെക്രട്ടറി ജേക്കബ് ഉമ്മൻ, ജനാധിപത്യ കേരള കോൺഗ്രസ് പ്രധിനിധി ബിനു വർഗിസ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.രാജേഷ്, കെ.ശ്യാം, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജോയി മുതരക്കണ്ടം തുടങ്ങിയവർ സംസാരിച്ചു.