smarananjali
ഗാന്ധി സ്മരണാഞ്‌ജലി.

മാവേലിക്കര:പുന്നമൂട് പബ്ലിക് ലൈബ്രറിയുടെയും റെസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രചാരണം ശക്തമാമാക്കുന്നന്നതിന്റെ തുടക്കമായിരുന്നു ഗാന്ധി സ്മരണാഞ്‌ജലി പുസ്തകക്കൂടിനു സമീപം ഗാന്ധി ചിത്രത്തിൽ പുഷ്‌പ്പാർച്ചന നടന്നു. തുടർന്ന് നടന്ന പൊതുസമ്മേളനം ഗ്രന്ഥകാരൻ ഡി.പ്രദീപ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എൻ.ശ്രീകുമാർ, പി.ചന്ദ്രൻ, വി.രാഘവൻ, ജയപ്രകാശ്, വി.പദ്മനാഭൻ, ആർ.രിജ എന്നിവർ സംസാരിച്ചു.