photo
താലൂക്ക് ആശുപത്രിയിലെ സി.ടി സ്‌കാൻ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ടൗൺ ഈസ്​റ്റ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ സി.ടി സ്‌കാൻ റൂമിന് മുമ്പിൽ റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ

ചേർത്തല:ഗവ.താലൂക്ക് ആശുപത്രിയിലെ സി.ടി സ്‌കാൻ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ടൗൺ ഈസ്​റ്റ് മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ സി.ടി സ്‌കാൻ റൂമിന് മുമ്പിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പരിഹാരമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്റിക്കടക്കം യൂത്ത് കോൺഗ്രസ് പരാതി നൽകിയിരുന്നു.നഗരസഭ ചെയർ പേഴ്സൺ,മുനിസിപ്പൽ സെക്രട്ടറി,ആശുപതി സൂപ്രണ്ട് തുടങ്ങിയവർ ആശുപത്രിയിൽ യോഗം കൂടുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നത്.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.രജിൻ, ജില്ലാ നിർവാഹക സമിതി അംഗം അഡ്വ.ഷൈൻ വിശ്വംഭരൻ,സിയാദ്,അനന്തൻ എന്നിവർ നേതൃത്വം നൽകി.