a

മാവേലിക്കര : അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തട്ടാരമ്പലം മറ്റം തെക്ക് ഹരിഹര മന്ദിരത്തിൽ രാധാകൃഷ്ണൻ, മിനി ദമ്പതികളുടെ മകൻ ഹരികൃഷ്ണന്റെ (28) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ സുഹൃത്തുക്കളോടൊപ്പം മറ്റം വടക്ക് കീച്ചേരിൽ കടവിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്നു ഹരികൃഷ്ണൻ.