ആലപ്പുഴ: വലിയ മുഴാങ്കൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവും പൊങ്കാലയും നാളെ നടക്കും. നാളെ രാവിലെ 7 ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം, 8 ന് ദേവീകവച പാരായണം, 9 ന് പൊങ്കാല, ഉച്ചയ്ക്ക് 12 ന് അന്നദാനം , വൈകിട്ട് 5 ന് അൻപൊലി എന്നിവ നടക്കും.