അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഐ.ടി.ഐയിലെ 2020- 22 ട്രേഡ് ടെസ്റ്റ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും അനുമോദന സമ്മേളനവും നവീകരിച്ച ഇലക്ട്രീഷ്യൻ ലാബിന്റെ ഉദ്ഘാടനവും എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. അറവുകാട് ക്ഷേത്ര യോഗം പ്രസിഡന്റ് എസ്. കിഷോർകുമാർ അദ്ധ്യക്ഷനായി. നവീകരിച്ച് കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും വിതരണം ചെയ്തു. ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ജി.വിജയകുമാർ, പുറക്കാട് ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ സി.എൽ. അനുരാധ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്, ക്ഷേത്രയോഗം വൈസ് പ്രസിഡന്റ് എസ്. പ്രഭു കുമാർ, സെക്രട്ടറി പി.ടി. സുമിത്രൻ, മാനേജർ കെ.ആർ. വിമൽകുമാർ, ഐ.ടി.ഐ പ്രിൻസിപ്പൽ കെ.സി. സുധീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗം ഗീതാ ബാബു, കെ. ശൈലേന്ദ്രൻ, ടി. സജിത്ത് ലാൽ, കെ.എഫ്. ലാൽജി, ജി.രഘുവരൻ, ജി. നീലാംബരൻ എന്നിവർ സംസാരിച്ചു. ഐ.ടി.ഐ മാനേജർ ബിനീഷ് ബോയ് സ്വാഗതം പറഞ്ഞു.