അമ്പലപ്പുഴ: കരുമാടിയുടെ കലാ സാംസ്കാരിക സംഘടനയായ ടാഗോർ കലാ കേന്ദ്രത്തിന്റെ 44-ാംമത് വാർഷിക ആഘോഷങ്ങൾക്കും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുമായി കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. രണ്ടുവർഷത്തെ ഇടവേളക്കുശേഷം കാലോചിതമായ സമര പരിപാടികളുടെ ഭാഗമായി പടഹാരം പത്തിൽ പാലം മുതൽ ചെറുപുറം വരെയുള്ള വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടി കാട്ടി സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് സംഘടന. ഭാരവാഹികളായി സജി ചന്ദ്രൻ (പ്രസിഡന്റ്), ഉദയഭാനു(വൈസ് പ്രസിഡന്റ്),മതികുമാർ(സെക്രട്ടറി), രമ്യ സുരേഷ്(ജോയിൻ സെക്രട്ടറി), ശ്യാം കുമാർ(ട്രഷറർ) ,മഞ്ജുസുഭാഷ്, സുമിതാസുധീഷ്, ജീനാരഞ്ജിത്ത്, താരസുജാതൻ,ഹരിദാസ്, സന്തോഷ് , ജയതിപ്രതാപൻ, കെ.പി.പ്രകാശ് , എസ്. ശ്രീകുമാർ, , സുഭാഷ്, സിന്ധു മോഹൻ(കമ്മിറ്റി അംഗങ്ങൾ), കരുമാടി മോഹനൻ(രക്ഷാധികാരി), മോഹനൻ.കെ.സുഗുണൻ, കെ.ആർ.സന്തോഷ്, ടി.വി.മോഹനൻ (സ്ഥിരം ക്ഷണിതാക്കൾ) എന്നിവരെ തിരഞ്ഞെടുത്തു