അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബറിൽ മത്സ്യ മോഷണം പതിവാകുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും നൂറ് കണക്കിന് മത്സ്യ വ്യാപാരികളാണ് ഇവിടെ എത്തുന്നത്. കൂടാതെ നിരവധി നാട്ടുകാരും മത്സ്യം വാങ്ങുന്നതിനായി ഹാർബറിൽ എത്താറുണ്ട്. വിലകൂടിയ മത്സ്യങ്ങൾ വ്യാപാരികൾ വാങ്ങി വാഹനത്തിൽ സൂക്ഷിക്കുകയും വീണ്ടും മത്സ്യം വാങ്ങാനായി ലേലഹാളിലേക്ക് പോകുന്നതിനിടയിലാണ് മോഷണം പതിവാകുന്നത്. പൊലീസ് എയ്ഡ്പോസ്റ്റും കാമറകളും ഉണ്ടങ്കിലും പലതും നിശ്ചലമാണ്. ഇന്നലെ രാവിലെ വളഞ്ഞ വഴി സ്വദേശി സ്വന്തം ആവശ്യത്തിനായി വാങ്ങിയ അഞ്ച് കിലോ വില കൂടിയ മത്സ്യം വാഹനത്തിൽ നിന്നും നഷ്ടപ്പെട്ടു. പൊലീസ് കാമറയിലൂടെ പരിശോധിച്ചങ്കിലും കണ്ടെത്താനായില്ല. പ്രവർത്തന രഹിതമായ കാമറകളുടെ തകരാർ പരിഹരിക്കുകയും കൂടുതൽ സുരക്ഷ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.