ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചെറുകിട കയർ ഫാക്ടറി ഉടമകൾ നടത്തിയ സമരത്തെ തുടർന്നുണ്ടായ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരം ആരംഭിക്കും. 17 മുതൽ പ്രത്യക്ഷ സമരം ആരംഭിക്കുവാൻ കേരള സ്റ്റേറ്റ് സ്മോൾ സ്കെയിൽ കയർ മാനുഫാക്ടറേഴ്സ് ഫെഡറേഷന്റെ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചതായി പ്രസിഡന്റ് എം.പി.പവിത്രൻ അറിയിച്ചു.