അമ്പലപ്പുഴ: ശാന്തി ഭവനിലെ അന്തേവാസി ബാബു തോമസിന്റെ (76) മൃതദേഹം 'കേരളകൗമുദി'യിൽ വന്ന വാർത്തയെത്തുടർന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി.
ഇളയ സഹോദരൻ ആര്യാട് അവലൂക്കുന്നിൽ പൊങ്ങശ്ശേരി വെളിയിൽ തോമസ് ജോസഫ് ആണ് വാർത്ത കണ്ട് പുന്നപ്ര ശാന്തിഭവനിൽ എത്തിയത്. ബാബു തോമസ് കുറച്ചു നാൾ മുമ്പ് കുടുംബാംഗങ്ങളുമായി കലഹിച്ച് നാടുവിട്ടതാണെന്ന് ബന്ധുക്കൾ പറഞ്ഞു. പല സ്ഥലങ്ങളിലും ബന്ധുക്കൾ തെരയുന്നതിനിടെയാണ് പത്രവാർത്ത കണ്ടത്. ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അവർ ഏറ്റുവാങ്ങി. കഴിഞ്ഞ 25 ന് ആലപ്പുഴ എ.വി.ജെ ജംഗ്ഷനിൽ കടത്തിണ്ണയിൽ അവശനിലയിൽ കണ്ടെത്തിയ ബാബു തോമസിനെ ഓട്ടോറിക്ഷ തൊഴിലാളികളും വ്യാപാരികളും ചേർന്നാണ് പുന്നപ്ര ശാന്തി ഭവനിൽ എത്തിച്ചത്. തിങ്കളാഴ്ചയായിരുന്നു മരണം.