 
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ കാരാഴ്മ കിഴക്ക് 2708-ാം നമ്പർ ശാഖയിൽ വിജയദശമി ആഘോഷവും ബാലജനയോഗം രൂപീകരണവും നടന്നു. 797-ാം നമ്പർ വനിതാ സംഘം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാലജന യോഗം രൂപീകരിച്ചത്. രാവിലെ ഗുരുക്ഷേത്രത്തിൽ നടന്ന ഗുരുപൂജ, ശാരദപൂജ എന്നിവയ്ക്ക് ശേഷം യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുഗതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ദയകുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രശാന്തി രമേശ്, ശാഖായോഗം സെക്രട്ടറി രവി കളീയ്ക്കൽ, വൈസ് പ്രസിഡന്റ് ജയൻ, വനിതാസംഘം പ്രസിഡന്റ് മിനി ബിജു എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി പ്രവീണ പ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് ബിന്ദു മോഹനൻ നന്ദിയും പറഞ്ഞു.