tur
ശ്യാം രാജ്

തുറവൂർ : ഇരുവൃക്കകളും തകരാറിലായ നിർദ്ധന യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. കുത്തിയതോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് തുറവൂർ വടക്ക് വാരണംചിറയിൽ ശ്യാം രാജാണ് (32) വൃക്കകൾ തകരാറിലായി ചികിത്സയിൽ കഴിയുന്നത്.

ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവയ്ക്കുക മാത്രമേ പോംവഴിയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഭാര്യയും ഒരു വയസുള്ള പെൺകുഞ്ഞും വൃദ്ധരും രോഗികളുമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം ശ്യാംരാജിന്റെ തണലിലായിരുന്നു കഴിഞ്ഞിരുന്നത്. എറണാകുളത്തെ കേബിൾ നെറ്റ് വർക്ക് കമ്പനിയിലെ ജീവനക്കാരനായ ശ്യാം രാജിന് അസുഖത്തെ തുടർന്ന് ജോലിയ്ക്ക് പോകാനായതോടെ വളരെ ബുദ്ധിമുട്ടിയാണണ് ഓരോ ദിവസവും ഈ കുടുംബം തള്ളി നീക്കുന്നത്.

വൃക്ക മാറ്റിവയ്ക്കുന്നതിനായി 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കണ്ടെത്താനായി നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേർന്ന് കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വത്സല ചെയപേഴ്സണും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.വി.കൃഷ്ണകുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഇരുവരുടെയും പേരിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തുറവൂർ ശാഖയിൽ തുറന്ന അക്കൗണ്ടിൽ സഹായമെത്തിക്കാം. അക്കൗണ്ട് നമ്പർ: 0768053000008250, IFSC : SIBL0000768. ഗൂഗിൾ പേ നമ്പർ: 7012 911956