തുറവൂർ: വിനോദ സഞ്ചാര വകുപ്പ് 2.5 കോടി ചെലവഴിച്ച് തുറവൂർ-തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച വേ സൈഡ് അമിനിറ്റി സെന്റർ ഇന്ന് വൈകിട്ട് 6ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എ.എം.ആരിഫ് എം.പി അദ്ധ്യക്ഷനാകും. ദെലീമ ജോജോ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി തുടങ്ങിയവർ പങ്കെടുക്കും.