iramathoor-shaka
എസ്.എൻ.ഡി.പി യോഗം ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖാ യോഗത്തിൽ വിജയദശമി മഹോത്സവവും പൂജയെടുപ്പും ശാഖാ ഗുരുക്ഷേത്രത്തിൽ പ്രസിഡന്റ് ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖായോഗത്തിൽ വിജയദശമി മഹോത്സവവും പൂജയെടുപ്പും ശാഖ ഗുരുക്ഷേത്രത്തിൽ നടന്നു. വിജയദശമി ശാരദാമഹാത്സവം ശാഖായോഗം പ്രസിഡന്റ് ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രേഷ്മ രാജൻ അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം വിപിൻ വാസുദേവ് സ്വാഗതം പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവർക്കും ചതയദിന ഘോഷയാത്ര വിജയികളായ കുടുംബ യൂണിറ്റുകൾക്കുമുള്ള ട്രോഫി വിതരണവും ശാഖ സെക്രട്ടറി നിർവഹിച്ചു. ചതയത്തോടനുബണ്ഡിച്ച് 134 -ാം നമ്പർ യൂത്ത് മൂവ്മെന്റ് നടത്തിയ കലാ-കായിക മത്സര വിജയികളെ ശാഖാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും കുടുംബ യൂണിറ്റ് ഭാരവാഹികളും ട്രോഫി നൽകി ആദരിച്ചു. മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഉത്തമൻ കൈതത്തറയിൽ, ഷിബു വടക്കെകുറ്റ്, കുടുംബ യൂണിറ്റ് ഭാരവാഹികളായ രാധമ്മ പുരുഷോത്തമൻ, രജനി ദയകുമാർ, തങ്കമണി ശിവദാസ്, ദീപാ ബിനു, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി അദ്വൈത്.ഡി എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുധിൻ സുരേഷ് നന്ദി പറഞ്ഞു.