ആലപ്പുഴ: പുരോഗമന കലാസാഹിത്യ സംഘം കോമളപുരം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ഭരണഘടനയും ഫെഡറലിസവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മുൻ ജില്ലാ ജഡ്ജി വി.കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സുമ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.വിനോദ് സ്വാഗതം പറഞ്ഞു. സി.കെ.സുധാകരപ്പണിക്കർ, എൻ.എസ്.ജോർജ്, ആലപ്പി രമണൻ, ജയൻ തോമസ്, ഉമാ ശങ്കർ, ഡി.ആർ.രാജേഷ് ജോസഫ്, കെ.വി.രതീഷ് എന്നിവർ പങ്കെടുത്തു. ആലപ്പി രമണൻ എസ്.കെ.പൊറ്റക്കാടിന്റെ പ്രേമശിൽപ്പി എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.