അമ്പലപ്പുഴ : വണ്ടാനം മസ്ജിദുൽ ഹിദായ മുസ്ലിം ജമാഅത്ത് ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സമാപന സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എ.എ.അസീസ് അദ്ധ്യക്ഷനായി . ഹിലാൽ ഹുദവി പുന്നപ്ര ഉദ്ഘാടനം ചെയ്തു. ചെയ്തു. ഇമാം ഹാഫിസ് മുഹമ്മദ്റിഫാൻ ബാഖവി സമ്മാനദാനം നിർവഹിച്ചു. സ്വദർ മുഅല്ലിം അബ്ദുൾ ഖാദർ മുസ്ലിയാർ, പി.ടി.എ പ്രസിഡന്റ് എച്ച്. മുഹമ്മദ് അസ്ലം, ലിയാഖത്ത് അലി മുസ്‌ലിയാർ, അബ്ദുൾ നാസർ മുസ്ലിയാർ, അമീർ മുസ്ലിയാർ , ജമാ അത്ത് സെക്രട്ടറി റഫീഖ് എന്നിവർ സംസാരിച്ചു.