a
ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലത്തിന്റെ പതിനേഴാമത് വാർഷികവും വിദ്യാരംഭത്തിന്റെയും ഭാഗമായി നടന്ന പൊതുസമ്മേളനവും സേവാശ്രമ ആചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: വിദ്യ സ്വയം കണ്ടെത്താനുള്ള ഉപാധിയായി അറിയണമെന്ന് ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുധർമ്മാനന്ദ സേവാശ്രമ ആചാര്യൻ ഗുരു ജ്ഞാനാനന്ദൻ സ്വാമി അഭിപ്രായപ്പെട്ടു. ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലത്തിന്റെ 17-ാംമത് വാർഷികവും വിദ്യാരംഭത്തിന്റെയും ഭാഗമായി നടന്ന പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവസമിതി പ്രസിഡന്റ് എൻ.ശശീന്ദ്രൻ അദ്ധ്യക്ഷനായി. ഗുരുകുലം ആചാര്യ സുഷിരമായീ ദേവി പഠനക്ലാസും മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുജാതാ സരോജം മുഖ്യപ്രഭാഷണവും നടത്തി. യോഗത്തിൽ സേവാസമിതി ജനറൽ സെക്രട്ടറി അനിൽ.കെ .ശിവരാജ് സ്വാഗതവും ജയദേവ് ശങ്കർ നന്ദിയും പറഞ്ഞു.