photo
278 ദിവസം തുടർച്ചയായി കവിതകൾ എഴുതിയ സി.ജി.മധു കാവുമ്പലിനെ ക്ഷേത്രയോഗം പ്രസിഡന്റ് ബി.ഇന്ദു ഇന്ദുലേഖ ആദരിക്കുന്നു

മാരാരിക്കുളം: മണ്ണഞ്ചേരി അമ്പനാകുളങ്ങര ശ്രീദേവി ക്ഷേത്രത്തിൽ കവിയും ഗാനരചയിതാവുമായ സി.ജി.മധു കാവുങ്കൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. 278 ദിവസം തുടർച്ചയായി കവിതകൾ എഴുതിയ സി.ജി.മധു കാവുങ്കലിനെ ക്ഷേത്രയോഗം പ്രസിഡന്റ് ബി.ഇന്ദു ഇന്ദുലേഖയും,ഡോക്ടറേറ്റ് ലഭിച്ച കലാമണ്ഡലം വിൻഷ്യയെ വൈസ് പ്രസിഡന്റ് ജി.ശശി കൊല്ലംവെളിയും ദേശീയ ഏറോഡ്രോം പരിശീലന കോഴ്സിൽ ഒന്നാം സ്ഥാനം നേടിയ ആർ.ലാവണ്യയെ സെക്രട്ടറി ആർ.സോണിലാലും ആദരിച്ചു.