 
ആലപ്പുഴ : അന്താരാഷ്ട്ര വയോജന ദിനത്തിൽ ആലപ്പുഴ ലിയോ തേർട്ടീന്ത് എൽ.പി സ്കൂളിൽ വിദ്യാർത്ഥികളുടെ മുത്തശ്ശി, മുത്തശ്ശൻമാരെ മുൻ എം.എൽ.എ എ.എ.ഷുക്കൂർ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് മായാബായ് കെ.എസ് സ്വാഗതം പറഞ്ഞു.. ആലപ്പുഴ രൂപത കോർപ്പറേറ്റ് മാനേജർ അദ്ധ്യക്ഷത വഹിച്ചു. എപ്പിസ്കോപ്പൽ വികാർ ജനറൽ മോൺസിഞ്ഞോർ ജോയ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.
റേഡിയോ നെയ്തൽ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി, ആലപ്പുഴ എ.ഇ.ഒ എം.കെ. ശോഭന,അഡ്വ റീഗോ രാജു , ഹെഫിൻ ഹെൻട്രി , ജോസഫ് പി ബി , റെനീഷ് ആന്റണി , ടെസ്സി നെൽസൺ , ശരണ്യ സിജു എന്നിവർ സംസാരിച്ചു. പുന്നപ്ര മധു അവതരിപ്പിച്ച ഹാസ്യ വിരുന്നും അരങ്ങേറി.
ക്യാപ്ഷൻ
ലിയോ തേർട്ടീന്ത് എൽ.പി സ്കൂളിൽ നടന്ന ഗ്രാൻഡ് പേരന്റ്സ് ഡേ സെലിബ്രേഷൻ .ചടങ്ങ്