nreg-convention
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ മാന്നാർ പഞ്ചായത്ത് കമ്മിറ്റി കൺവൻഷൻ ജി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ: തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തുന്ന ശക്തമായ പ്രക്ഷോഭ സമര പരിപാടികളുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവരുടെ സംഘടനയായ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ മാന്നാർ പഞ്ചായത്ത്തല കൺവെൻഷൻ മാന്നാർ പെൻഷൻ ഭവനിൽ എൻ.ആർ.ഇ.ജി ഏരിയ കമ്മിറ്റി പ്രസിഡന്റ് ജി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അജിത് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി.ഡി ശശിധരൻ, ബി.കെ. പ്രസാദ്, ടി.വി.വി രത്നകുമാരി, ശാലിനി രഘുനാഥ്, സുജാത മനോഹരൻ, ടി.ജി. മനോജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി മുഹമ്മദ് അജിത് (പ്രസിഡന്റ്), സുശീല സോമരാജൻ (സെക്രട്ടറി), ടി.ജി. മനോജ് (വൈസ് പ്രസിഡന്റ്), കെ.വി ഭദ്രൻ (ജോ.സെക്രട്ടറി), ശാലിനി രഘുനാഥ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.