മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷന്റെ നേത്യത്വത്തിൽ നടത്തിയ നവരാത്രി ആഘോഷങ്ങളുടെ സമാപനവും ഉപരി പഠനത്തിനു വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും വയോജനങ്ങൾക്കുള്ള ചികിത്സാ സഹായവിതരണവും നടന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. കൺവൻഷൻ വൈസ് പ്രസിഡന്റ് പി.കെ.റജികുമാർ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി എം.മനോജ് കുമാർ, ദേവസ്വം എ.സി ദിലീപ് കുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജയറാം പരമേശ്വരൻ, ട്രഷറർ പി.രാജേഷ്, രാധാകൃഷ്ണ പണിക്കർ, മോഹനൻ റാണിനിലയം എന്നിവർ സംസാരിച്ചു.