tur
തുറവൂർ ടി.ഡി. നഴ്സറി സ്കൂളിന്റെ ഉദ്ഘാടനം ദെലീമ ജോജോ എം.എൽ എ നിർവഹിക്കുന്നു

തുറവൂർ : തുറവൂർ ടി.ഡി.സ്ക്കൂളുകളുടെ നേതൃത്വത്തിൽ വിജയദശമി ദിനത്തിൽ പുതിയതായി ആരംഭിച്ച നഴ്സറി സ്ക്കൂൾ ദെലീമ ജോജോ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അദ്ധ്യക്ഷയായി. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ, വാർഡ് അംഗം എസ്.കൃഷ്ണദാസ്, കുമാരി കെ.എൻ. പത്മം , സി.പി. സോഫായ് , വി .എൻ. ജയപ്രകാശ്, എൻ.ആർ. ഷിനോദ് തുടങ്ങിയവർ സംസാരിച്ചു.